മന്ദാരം മലര്‍മഴ ചൊരിയും
Singer: KJ Yesudas / കെ ജെ യേശുദാസ്
Writer: Chovallur Krishnankutty/ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
Composer: Gangai Amaran/ ഗംഗൈ അമരൻ
Religion: Hinduism
Deity: Ayyappan
മന്ദാരം മലര്‍മഴ ചൊരിയും പാവനമാം നടയില്‍
കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരുസന്നിധിയില്‍
ഒരു ഗാനം പാടിവരാനൊരു മോഹം അയ്യപ്പാ
ഒരു നേരം വന്നുതൊഴാനൊരു മോഹം അയ്യപ്പാ
(മന്ദാരം...)
പൂക്കാലം താലമെടുക്കും കാനനമേഖലയില്‍
തീര്‍ത്ഥംപോല്‍ പമ്പയിലൊഴുകും കുളിരണിനീരലയില്‍
അനുവേലം കാണ്മൂ നിന്നുടെ നിരുപമചൈതന്യം
അകതാരില്‍ നിന്‍ രൂപം നിറയേണമയ്യാ
(മന്ദാരം...)
തിരുനാമം പൂത്തുലയുന്നൊരു പതിനെട്ടാം പടിയില്‍
അവിരാമം നെയ്‌ത്തിരിനാളം തെളിയുന്ന തിരുനടയില്‍
തളരാതെ ഇരുമുടിയേന്തി വരുവാനും മോഹം
തവരൂപം കാണാനെന്നും മോഹം അയ്യനേ
(മന്ദാരം...)
Added by: Deepak P T
on 9/16/2025, 6:27:54 PM
Views: 5