കേളി വിളക്കിൽ പൊൻതിരിതെളിയും സമയം
ഇടക്കയിൽ തൃത്താളം മുറുകും സമയം (കേളി )
ശ്രീലക ഭഗവതി തുയിലുണരാൻ നെഞ്ചിൽ
മധുമയ സോപാനം ഉണരും സമയം
സമയം സമയം സമയം
കേളി വിളക്കിൽ പൊൻതിരിതെളിയും സമയം
ഇടക്കയിൽ തൃത്താളം മുറുകും സമയം
സൂര്യനും ചന്ദ്രനും ജാതക വിധിയിൽ
സൂക്ഷമായ് മേളിക്കും നരജന്മ സമയം (സൂര്യനും)
ശാപങ്ങളും കർമ്മ ദോഷങ്ങളും മാറാൻ
ശരണമന്ത്രാക്ഷരം ഉരുവിടും സമയം
സമയം സമയം സമയം
കേളി വിളക്കിൽ പൊൻതിരിതെളിയും സമയം
ഇടക്കയിൽ തൃത്താളം മുറുകും സമയം
പാപവും പുണ്യവും രാവും പകലുമായ്
പ്രാണനെ ബന്ധിക്കും ശാശ്വത സമയം (പാപവും)
സ്വപനങ്ങളും നൂറു ദുഖങ്ങളും നമ്മെ
അഗ്നിവിശുദ്ധനായ് മാറ്റുന്ന സമയം
സമയം സമയം സമയം
Added by: Deepak P T at 9/16/2025, 5:47:22 PMLast Edited: - at 12/6/2025, 4:13:21 AMViews: 27