കണി കാണും നേരം

Singer: Classical Writer: Poonthanam Nambuthiri / പൂന്താനം നമ്പൂതിരി Composer: G Devarajan / ജി ദേവരാജൻ Religion: Hinduism Deity: Guruvayurappan / ഗുരുവായൂരപ്പൻ
കണികാണും നേരം കമലാനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തീ കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ (കണികാണും... ) മലർമാതിൻ കാന്തൻ വസുദേവാത്മജൻ പുലർക്കാലേ പാടിക്കുഴലൂതി ഝിലുഝീലീനെന്നു കിലുങ്ങും കാഞ്ചന ചിലമ്പിട്ടോടി വാ കണികാണാൻ (മലർമാതിൻ... ) ശിശുക്കളായുള്ള സഖിമാരും താനും പശുക്കളേ മേച്ചു നടക്കുമ്പോള്‍ വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണന്‍ അടുത്തു വാ ഉണ്ണി കണി കാണാന്‍ (ശിശുക്കളായുള്ള... ) ബാലസ്ത്രീകടെ തുകിലും വാരി ക്കൊണ്ടരയാലിൻ കൊമ്പത്തിരുന്നോരോ - ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും നീലക്കാർവർണ്ണാ കണി കാണാൻ എതിരെ ഗോവിന്ദനരികേ വന്നോരോ പുതുമയായുള്ള വചനങ്ങൾ മധുരമാം വണ്ണം പറഞ്ഞും താൻ മന്ദസ്മിതവും തൂകി വാ കണി കാണാൻ കണികാണും നേരം കമലാനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തീ കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനേ
Added by: Deepak P T on 9/16/2025, 6:14:32 PM Views: 3
See other available versions of this lyrics